Entertainment Kerala News

പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മുട്ടി

നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം പരസ്യമാണ്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കാറിന്റെ കളക്ഷൻ മാത്രമല്ല വാഹനത്തിന്റെ നമ്പറും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഈ നമ്പർ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിലാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പർ താരം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിനായി മറ്റ് രണ്ട് പേർകൂടി എത്തിയതോടെയാണ് ലേലത്തിൽ വെയ്ക്കാൻ തീരുമാനിച്ചത്. 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവിൽ ഓൺലൈൻ നടന്ന ലേലത്തിൽ 1.31 ലക്ഷത്തിനാണ് താരം നമ്പർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗൺ, മെർസിഡീസ് ബെൻസ് V-ക്ലാസ്, മെർസിഡീസ് ബെൻസ് S-ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകൾ വരെ 369 നമ്പറിലാണ്.

Related Posts

Leave a Reply