Kerala News

പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു.

തൃശ്ശൂർ : പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

 

Related Posts

Leave a Reply