പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ താക്കീതുമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഐഎം. വിരട്ടലും വിലപേശലുമായി വരേണ്ടെന്നും ഇത് പാര്‍ട്ടി വേറെയാണെന്നുമുള്ള മുന്നറിയിപ്പാണ് സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്.
അതേസമയം മലപ്പുറം തുവ്വൂരില്‍ പി വി അന്‍വറിന് അഭിവാദ്യമര്‍പ്പിച്ചും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്‍വര്‍ ഇടതുബന്ധങ്ങളെല്ലാം വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെ പോരുമോ എന്ന ചോദ്യങ്ങളുയരുന്നതിനിടെയാണ് മലപ്പുറത്ത് ഫ്‌ളക്‌സ് യുദ്ധം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.