പി എൻ പണിക്കർ ഫൗണ്ടേഷൻ 639 -മത് ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ടി എൻ പണിക്കർ നോളജ് ഹാളിൽ (തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിന് എതിർവശം) വച്ച് നടക്കുന്നു. പി എൻ പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ, 2011 മുതൽ മുടക്കം ഇല്ലാതെ എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ചു വരുന്നു. ഇന്നത്തെ വിഷയം “കവിത അന്നും ഇന്നും” മുഖ്യപ്രഭാഷണം. ശ്രീ സുദർശനൻ കാർത്തിക പറമ്പിൽ. ഡയറക്ടർ ശാസ്ത്രസാഹിത്യ ഇൻസ്റ്റ്യൂട്ട്. ഏവരെയും ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകളിലേക്ക് സ്വാഗതം ചെയ്യുന്നു.