പി എൻ പണിക്കർ ഫൗണ്ടേഷനും, എഴുത്തുകൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവ ആർട്സ് കോളേജിന് എതിർവശം ഉള്ള പി എൻ പണിക്കർ നോളജ് ഹാളിൽ. ഉച്ചക്ക് ശേഷം 2 മണിക്ക് നടത്തുന്നു.
എഴുത്തുകൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്‌സിന്റെ സഹകരണത്തോടെ കവിയരങ്ങും ആദരവും അതോടൊപ്പം പി എൻ പണിക്കർ ഫൗണ്ടേഷന്റെ പ്രതിവാര ചിന്ത വിഷയം കവിയും കവിതയും സംയുക്തമായി നടത്തുന്നു. കവിയരങ്ങ് ഉത്‌ഘാടനം പ്രശസ്ത കവി ശ്രീ കല്ലറ അജയൻ, സാന്നിധ്യം ശ്രീ എൻ ബാലഗോപാൽ വൈസ് ചെയർമാൻ പി എൻ പണിക്കർ ഫൗണ്ടേഷൻ , ആദരവ് ശ്രീമതി ചിത്ര മോഹൻ, സപ്തതി നിറവിലെത്തിയ എഴുത്തുകൂട്ടം അംഗം , പ്രശസ്ത കേരളനടനം കലാകാരി.