Kerala News

പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ. 122 കമ്പനികളിലായി 34107 പേരെ ഓഗസ്റ്റ് മാസത്തിൽ മാത്രം പിരിച്ചുവിട്ടു.

പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ. 122 കമ്പനികളിലായി 34107 പേരെ ഓഗസ്റ്റ് മാസത്തിൽ മാത്രം പിരിച്ചുവിട്ടു. ഇതിൽ തന്നെ 44 കമ്പനികളിലായി 27605 പേർക്ക് ജോലി നഷ്ടമായി. ജൂലൈ മാസത്തിൽ 39 കമ്പനികളിലെ 9051 പേർക്കാണ് ജോലി നഷ്ടായിരന്നത്. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് പിരിച്ചുവിടലിൻ്റെ ആഘാതം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.

layoffs.fyi എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്.ഇൻടെൽ, സിസ്കോ തുടങ്ങിയ കമ്പനികളിലെ പിരിച്ചുവിടലാണ് തൊഴിലാളികളെ കൂടുതൽ ബാധിച്ചത്. ഇൻടെൽ 15000 പേരെയും സിസ്കോ 5900 പേരെയും പിരിച്ചുവവിട്ടു.

ഇൻഫിനിയോൻ എന്ന കമ്പനി 1400 പേരെ ഒഴിവാക്കി. ഐബിഎം ആയിരം പേരെയാണ് പിരിച്ചുവിട്ടത്. സ്കിപ് ദി ഡിഷെസ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്പനി 800 പേരെയാണ് ഒഴിവാക്കിയത്. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് കമ്പനികൾ തൊഴിലാളികളെ ഒഴിവാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് അനിശ്ചിതാവസ്ഥ തുടരുന്നത് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം എഐ, സൈബർ സെക്യൂരിറ്റി പോലുള്ള പുതു തലമുറ ജോലികൾക്ക് കമ്പനികൾ ആൾക്കാരെ തേടിക്കൊണ്ടിരിക്കുന്നതിനാൽ വരും നാളുകളിൽ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നും കരുതപ്പെടുന്നു.

Related Posts

Leave a Reply