ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍. എന്നാൽ റിപ്പോര്‍ട്ട് ചെയ്തത് 30 എണ്ണം മാത്രം. ഒഴിവുകള്‍ ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് ചെയ്തത് ആറു സര്‍വകലാശാലകള്‍ മാത്രം. നിലവിലുള്ള താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റുകളുടെ നീക്കം. കേരള 25, കാലിക്കറ്റ്-10, കുഫോസ്-8, അഗ്രികള്‍ച്ചര്‍-84. എം.ജി 16, ശ്രീശങ്കര-8, കണ്ണൂര്‍-5, വെറ്ററിനറി-8, ഹെല്‍ത്ത് -5, ഫിഷറീസ് 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.