Kerala News

പിഎസ്‌സി അംഗത്തിന്റെ നിയമനത്തിന് കോഴയെന്ന പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

പിഎസ്‌സി അംഗത്തിന്റെ നിയമനത്തിന് കോഴയെന്ന പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി. അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണ്. ഏതു തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയ്യാറെന്നും, ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം പിഎസ്‍സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു.

Related Posts

Leave a Reply