Kerala News

പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം.

ഇന്ന് (ഒക്‌ടോബർ 31) രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. ഹിറ്റാച്ചി മറിഞ്ഞ് രാജുവിൻ്റെ തല റബർ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Posts

Leave a Reply