പാലക്കാട് സിപിഐയിൽ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. പാർട്ടിവിട്ട സിപിഐ വിമതർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. സേവ് സിപിഐ എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചതെന്ന് മുൻ ജില്ലാ കമ്മറ്റി അംഗം പാലോട് മണികണ്ഠൻ.
പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗത്തിൽ 500ലധികം പ്രവർത്തകർ പങ്കെടുത്തു. മണ്ണാർകാട് ചേർന്ന യോഗത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനം. പാർട്ടി വിട്ടവർ ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ രംഗത്തെത്തി. നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് ഇവർ രംഗത്തെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സിപിഐ വിടുമെന്ന് സൂചന നൽകി.
സേവ് സിപിഐ പാർട്ടിയുടെ സെക്രട്ടറിയായി പാലോട് മണികണ്ഠനും അസിസ്റ്റന്റ് സെക്രട്ടറിമാരായി രാമകൃഷ്ണനെയും ആർ രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ഇതോടൊപ്പം 45 അംഗ കമ്മിറ്റിയും രൂപപ്പെടുത്തിയിട്ടുണ്ട്.