Kerala News

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. മൂന്ന് പേരെയാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് കാണാതായത്. കാണാതായവരിൽ 17 വയസ്സുകാരിയായ ഒരാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. മറ്റ് രണ്ടു കുട്ടികൾക്കായാണ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

17 വയസ്സുകാരിയെയും 14 വയസ്സുകാരിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞത്. ഇക്കഴിഞ്ഞ 17ന് വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്നും കുട്ടികളെ കാണാതായത്.

 

Related Posts

Leave a Reply