പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിര്‍വശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകര്‍ത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാര്‍ക്കാട് വിറകുശേഖരിക്കാന്‍ പോയ സ്ത്രീകള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഒരു സ്ത്രീയുടെ കൈവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സ തേടി.