പാലക്കാട് വണ്ടിത്താവളത്തിൽ വീട്ടിൽ മദ്യവിൽപന ശ്രദ്ധയിൽപ്പെട്ടിട്ടും ചെറുവിരൽ അനക്കാതെ എക്സൈസ്. കുട്ടികൾ ഉൾപ്പെടയുള്ളവർ ഇവിടെ എത്തുന്നുവെന്ന നാട്ടുകാർ പറയുന്നു. നാട്ടുകാർ പരാതി കൊടുത്തിട്ടും നടപടിയില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മദ്യ വില്പന നടത്തുന്നത്. വീടിന്റെ പുറകിൽ ഹാൾ മാതൃകയിൽ ഉള്ളതാണ് വീട്ടിലെ ബാർ. ചുറ്റും നിരീക്ഷിക്കാൻ നിരവധിപേർ. നൽകുന്നത് വീര്യം കൂടിയ മദ്യം. 24 മണിക്കൂറും ലഭ്യം. ഒരിക്കൽ വരുന്നവരെ വീണ്ടും വരുത്താൻ കലർപ്പിന്റെ കള്ളത്തരമുണ്ടെന്ന് സംശയിക്കുന്നു നാട്ടുകാർ. എന്നാൽ നാട്ടുകാർ പരാതി നൽകിയിട്ടും എക്സൈസ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. ഈ ബാർ നടത്തുന്ന സ്ത്രീക്ക് നിരവധി എക്സൈസ് ഉന്നതരുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ മാസങ്ങളായി ഇത് നടന്നുവരികെയാണ്. അടിയന്തര എക്സൈസ് നടപടിക്കായി കാത്തിരിക്കുകയാണ് സമീപവാസികൾ.