പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം. ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സ്‌കോർപിയോ കാറിൽ എത്തിയ അഞ്ചാംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. സ്കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് സന്തോഷ് കുമാർ രക്ഷപ്പെട്ടത്.