പാലക്കാട് മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ. മണ്ണാർക്കാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് കള്ളനോട്ടുകളുമായി പിടിയിലായത്. കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തു വച്ചാണ് 91000 രൂപയുടെ കള്ളനോട്ടുകളുമായി പ്രതികൾ പിടിയിലാകുന്നത്. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.