Kerala News

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര വെള്ളാരംകുന്നില്‍ തീപിടിത്തം

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര വെള്ളാരംകുന്നില്‍ തീപിടിത്തം. വെള്ളാരംകുന്നിലെ പഴയ മീന്‍ മാര്‍ക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അഗ്നിബാധയുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല. തീപടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് മാര്‍ക്കറ്റില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Related Posts

Leave a Reply