പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം നടന്നത്. ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്. മകൻ സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.