Kerala News

പാലക്കാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു.

പാലക്കാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു. വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.

കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു. ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Related Posts

Leave a Reply