Kerala News

പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം.

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും. തിരിച്ച് വരാൻ വൈകിയതോടെ ബന്ധുവീട്ടിൽ താമസിച്ചു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.

രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിൻറെ വാതിൽ പൊളിച്ച നിലയിൽ കണ്ടു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടനെ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുട൪ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. അയൽവാസി സൂക്ഷിക്കാൻ നൽകിയതുൾപ്പെടെ സ്വർണ്ണമാണ് മോഷണം പോയതെന്ന് അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്ത് പരിശോധിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ ഇടുക്കി കീരിത്തോട്ടിൽ അഞ്ച് കടകളിൽ മോഷണം. കഴിഞ്ഞ ദിവസം  പുലർച്ചെ ആയിരുന്നു മോഷണ പരമ്പര. സി,സി.ടിവി ദൃശ്യ ങ്ങൾ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പോലീസ് അന്വേഷണം തുടങ്ങി.  ഷട്ടറിന്‍റെ പൂട്ട് തകർത്ത് മോഷ്ടാവ് കടയ്ക്ക് ഉള്ളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയക്ക് ഉള്ളിൽ കടന്ന മേഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത് പണം കവരുകയായിരുന്നു. കടയിലെ ഒരു സിസിടിവി ക്യാമറ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്.  

ഞായറാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടക്കാണ് മോഷണ പരമ്പര നടന്നത്. മോഷണത്തിന് പിന്നിൽ ആസൂത്രിത കവർച്ചാ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഡോഗ് കാഡും പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്വാക്ഡിനെ നിയോഗിച്ചിരിക്കുകയാണ്.  

Related Posts

Leave a Reply