Kerala News

പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ.

പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ആക്രമിച്ചത്. കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഷണ്‍മുഖത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply