Kerala News

പാലക്കാട് നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

പാലക്കാട്: രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23),പുത്തൂർ സ്വദേശി അർജുൻ (20), കൽപാത്തി വലിയപാടം സ്വദേശി വിശാൽ (18) എന്നിരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടാം തിയതി രാത്രി ആറ് പേരടങ്ങുന്ന ഈ സംഘം മൂന്ന് ബൈക്കുകളിലായി എത്തി പാലക്കാട് ടൗണിലേക്ക് എത്തിയ കൊല്ലങ്കോട് സ്വദേശിയെ  അടിച്ചുവീഴ്ത്തി കൈവശം  ഉണ്ടായിരുന്ന 7200 രൂപയും, വിലപിടുപ്പുള്ള മൊബൈൽ ഫോണും കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ  നേതൃത്വത്തിലുള്ള പൊലീസ്  സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply