Kerala News

പാലക്കാട് ധോണിയിൽ പുലിയിറങ്ങി? ആർആർടി സംഘം പരിശോധന നടത്തി

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. അതേസമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനിൽ പങ്കാളിയാകുക.

Related Posts

Leave a Reply