Kerala News

പാലക്കാട് ധോണിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും പുലിയിറങ്ങി

പാലക്കാട്: പാലക്കാട് ധോണിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും പുലിയിറങ്ങി. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകള്‍ പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് ആണ് പുലിയെ കണ്ടതായി പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി പരിശോധന ആരംഭിച്ചു. രാത്രിയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിന്‍റെ ഭീതിയിലാണ് നാട്ടുകാര്‍. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം വര്‍ധിക്കുകയാണെന്നും നടപടി വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Posts

Leave a Reply