Kerala News

പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി

പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

12 മുറികളിൽ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ വനിയുടെ മുറി പരിശോധിക്കാൻ നിയമമുണ്ട്. പരിശോധന ലിസ്റ്റ് കൈമാറിയിട്ടുണ്ട്. എല്ലാ ആഴ്ചയും പരിശോധന സംഘടിപ്പിക്കാറുണ്ടെന്ന് എഎസ്പി അശ്വതി ജിജി വ്യക്തമാക്കി. ഷാനിമോൾ ഉസ്മാൻ പരിശോധനയ്ക്ക് വിസമ്മതിച്ചതോടെ പരിശോധന നടത്തിയില്ല. വനിതാ പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയതെന്ന് എഎസ്പി പറഞ്ഞു.

ബിന്ദു കൃഷ്ണയുടെ കൂടെ ഭർത്താവ് ഉണ്ടായിരുന്നു. അതുകൊണ്ട് പരിശോധന നടത്തിയെന്ന് എഎസ്പി പറഞ്ഞു. സിസിടിവി പരിശോധിക്കും. പണമിടപാട് നടന്നതായി വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ തടസമുണ്ടായിട്ടില്ല. സംഘർഷാവസ്ഥ നിയന്ത്രണവിധേയമാണ്. തുടർനടപടികൾ പരാതി ലഭിച്ചാൽ ഉണ്ടാകുമെന്ന് എഎസ്പി പറഞ്ഞു.

Related Posts

Leave a Reply