പാലക്കാട്: കുഴൽമന്തത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഇമ്രാൻ (42) ആണ് പിടിയിലായത്. മെയ് 16നാണ് കേസിനാസ്പദമായ സംഭവം. കുഴൽമന്ദം കുത്തന്നൂർ സ്വദേശിനി അമ്മിണി അമ്മയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചത്. മോഷ്ടാക്കളെ പിന്തുടർന്ന നാട്ടുകാരുടെ മുഖത്ത് മുളകുപൊടി വിതറി സംഘം കടന്നു കളയുകയായിരുന്നു. ഇമ്രാനൊപ്പം മറ്റൊരാൾ കൂടി സംഘത്തിലുണ്ടായിരുന്നു. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ പ്രതി യൂസഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.