പാലക്കാട് ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം നടത്തിയ സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബര്‍ എട്ടിന് കൊളറോഡിലാണ് മത്സരം സംഘടിപ്പിച്ചത്.
നിയമാനുസൃതമല്ലാതെ കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്നുമാണ് പരാതി. ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യ എന്ന സംഘടനയാണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോടതിവിധികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളും കന്നുപൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ‘പെറ്റ’ ഇന്ത്യയുടെ വാദം. അതേസമയം നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.