Kerala News

പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്.

പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങൾ കുറയ്ക്കാനായി ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു.

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധമായി ഉടമകൾ ബസുകൾ പഴയ രീതിയിൽ പാർക്കിംഗ് ചെയ്തു പ്രതിഷേധിക്കുകയായിരുന്നു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നുള്ള എല്ലാ സർവീസുകളും ഉടമകൾ താത്കാലികമായി നിർത്തിവെച്ചു.

Related Posts

Leave a Reply