Kerala News

പാലക്കാട് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയിൽ കണ്ടെത്തി. പാലക്കാട് സിവിൽ സ്റ്റേഷന് സമീപമാണ് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയിൽ കണ്ടത്. സന്ധ്യ, ശ്രുതി, സുന്ദരൻ, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അതേസമയം, കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്ന് പുറത്തുവരുന്നുണ്ട്.

Related Posts

Leave a Reply