Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം നിർണായക യോഗം ഇന്ന്

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം നിർണായക യോഗം ഇന്ന്. രാവിലെ 10 മണിക്ക് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എ കെ ബാലൻ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ സരിനെ തീരുമാനിക്കും. പാനലിൽ ഡോ സരിൻ ഒറ്റ പേര് ആയിട്ടായിരിക്കും സെക്രട്ടറിയേറ്റ് തീരുമാനിക്കുക.ജില്ലാ കമ്മിയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം റിപ്പോർട്ട്‌ ചെയ്യും.

ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയ സരിൻ സ്ഥാര്‍ത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെ സുരേന്ദ്രന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. സുരേന്ദ്രനോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് വിവരം.
വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. പാലക്കാട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ റോഡ് ഷോ.

Related Posts

Leave a Reply