Kerala News

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി.

പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

 

Related Posts

Leave a Reply