Kerala News

പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ

പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ സിം​ഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയത്. 4-2നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ ​ഗെയിം പരാജയപ്പെട്ട ശേഷം ശ്രീജ ശക്തമായി തിരിച്ചുവരികയായിരുന്നു. 9-11, 12-10, 11-4, 11-5, 10-12, 12-10.

ആദ്യ ​ഗെയിമിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ താരം പരാജയപ്പെടുകയായിരുന്നു. 9-11 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. എന്നാൽ തുടർച്ചയായി മൂന്ന് ​ഗെയിമുകൾ വിജയിച്ച് ശ്രീജ തിരിച്ചുവന്നു. രണ്ടാം ​ഗെയിം 12-10 എന്ന സ്കോറിനും 10-4 എന്ന സ്കോറിൽ മൂന്നാം ​​ഗെയിമും ഇന്ത്യൻ താരം ജയിച്ചുകയറി. നാലാം ​ഗെയിമിൽ 11-5നായിരുന്നു ശ്രീജയുടെ വിജയം.

അ‍ഞ്ചാം ​ഗെയിമിൽ മുന്നിൽ നിന്ന ശേഷം ഇന്ത്യൻ താരം പിന്നോട്ടുപോയി. ഒടുവിൽ ശക്തമായ പോരാാട്ടത്തിനൊടുവിൽ 10-12ന് ശ്രീജയ്ക്ക് പരാജയപ്പെടേണ്ടി വന്നു. ആറാം ​ഗെയിമിലും ശക്തമായ മത്സരമാണ് ഇന്ത്യൻ താരം നേരിട്ടത്. ഒടുവിൽ 12-10 എന്ന സ്കോറിൽ താരം ഗെയിമും വിജയവും സ്വന്തമാക്കി. ഇതാദ്യമായി ഒളിംപിക്സ് ടേബിൾ ടെന്നിസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ കടന്നു. ഇതേ ഒളിംപിക്സിൽ മണിക ബത്രയും പ്രീക്വാർട്ടറിൽ‍ കടന്നിട്ടുണ്ട്

Related Posts

Leave a Reply