Kerala News

പാപ്പനംകോട് തീപിടുത്തം; മരിച്ച രണ്ടാമത്തെയാൾ‌ വൈഷ്ണയുടെ ഭർത്താവ് ബിനു കുമാർ

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലെ തീപിടുത്തത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. ജീവനക്കാരി വൈഷ്ണയുടെ ഭർത്താവ് ബിനു കുമാർ തന്നെയാണ് മരിച്ച രണ്ടാമത്തെയാൾ. ഡിഎൻഎ ഫലത്തിലൂടെയാണ് സ്ഥിരീകരിച്ചത്. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനുകുമാർ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.

യുവതിയുടെ ആൺ സുഹ്യത്ത് ബിനു ഇവരെ കുത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഏഴുമാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു.

നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വൈഷ്ണയെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാൻ‌ കഴിഞ്ഞിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു കുമാറിലേക്ക് എത്തിയത്. ബിനു ഓഫീസിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടു മ്യതദേഹങ്ങളിലെയും ശരീരഭാഗങ്ങൾ DNA പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലത്തിലാണ് മൃതദേഹം ബിനുവിന്റേതെന്ന് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Related Posts

Leave a Reply