Kerala News

പാപ്പനംകോട് തീപിടുത്തം കൊലപാതകം തന്നെയെന്ന് പൊലീസ്

പാപ്പനംകോട് തീപിടുത്തം കൊലപാതകം തന്നെയെന്ന് പൊലീസ്. കൃത്യം നടത്തിയത് തീപിടുത്തത്തിൽ മരിച്ച വൈഷ്ണവിയുടെ ഭർത്താവ്ബി നുകുമാർ തന്നെയാകാമെന്ന് പൊലീസ് നി​ഗമനം. സംഭവ സ്ഥലത്ത് നിന്ന് പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ സാന്നിധ്യം ഉണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പി പൊലീസ് കണ്ടെത്തി. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് ബിനുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം വരാനുണ്ട്. ഈ ഫലം കൂടി വന്നാൽ കൂടുതൽ സ്ഥിരീകരണം ലഭിക്കും. അപകടത്തിൽ മരിച്ച ന്യൂ ഇന്ത്യാ അഷ്വറൻസ് ഏജൻസി ജീവനക്കാരിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നാണ് ​നി​ഗമനം. വൈഷ്ണയെ

കുത്തിയ ശേഷം നരുവാമൂട് സ്വദേശി ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. ഓഫീസിൽ നിന്ന് കത്തി കണ്ടെത്തിയിരുന്നു.

വൈഷ്ണയുമായി അകൽച്ചയിൽ ആയിരുന്ന ഭർത്താവ് ബിനുവിനെ കാണാനില്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നത്. ബിനുവിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ബിനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. രാവിലെ ഓഫീസിൽ ഒരാൾ പ്രശ്നമുണ്ടാക്കിയതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്.

Related Posts

Leave a Reply