ലാഹോർ: പാകിസ്ഥാൻ ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. ഇതിനു പിന്നാലെയാണ് കൻവാളിന്റെ വീഡിയോയും ചോർന്നത്. സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
കൻവാളിന്റെ നഗ്നചിത്രങ്ങളാണ് ചോർന്നത്. ടിക് ടോക്കിലൂടെ പ്രശസ്തയായ കൻവാൾ അഫ്താബ് മോഡലിങ്ങിലേക്ക് കടന്നിരുന്നു.
ലാഹോർ ആസ്ഥാനമാക്കിയുള്ള പ്രശസ്ത ടിക് ടോക്ക് താരമായ സുൽഖർനൈൻ സിക്കന്ദറാണ് ഭർത്താവ്. 2023-ൽ ഇരുവർക്കും കുഞ്ഞുപിറന്നു. ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കൻവാളിനുള്ളത്. പാകിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാൾ കൂടിയാണിവർ.