Kerala News

പശുവിനെ തിരഞ്ഞ് കാട്ടിൽ പോയ മൂന്ന് സ്ത്രീകൾ വനത്തിനുള്ളിൽ അകപ്പെട്ടു; തിരച്ചിൽ തുടരുന്നു

കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് മൂന്ന് സ്ത്രീകൾ വനത്തിനുള്ളിൽ അകപ്പെട്ടു. പശുവിനെ തിരഞ്ഞ് കാട്ടിൽ പോയ മൂന്ന് സ്ത്രീകളാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിന് പോയ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയാണ്.

പശുക്കളെ തിരയാൻ വനത്തിനകത്തേക്ക് പോയ സ്ത്രീകൾ വഴി തെറ്റി വനത്തിൽ അകപെടുകയായിരുന്നു. പോലീസും, അഗ്നി രക്ഷാ സേനയും, വനംവകുപ്പും, നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്.മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് വനത്തിനുള്ളിൽ കാണാതായത്.

ഇന്നലെ നാലു മണിവരെ ഇവരെ ഫോണിൽ ലഭ്യമായിരുന്നു. വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വനം വകുപ്പ് ഉൾ‌പ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചത്. നാല് സംഘങ്ങളായാണ് തിരച്ചിൽ ആരംഭിച്ചിരുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ സ്ത്രീകളെ കണ്ടെത്താനാകാതെ വന്നതോടെ തിരികെയെത്തി. രണ്ട് സംഘങ്ങൾ നിലവിൽ കാട്ടിൽ തിരച്ചിൽ തുടരുകയാണ്. 15 പേരും എട്ടു പേരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ പേരെ എത്തിച്ച് തിരച്ചിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

 

Related Posts

Leave a Reply