പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച് പോയ പൊലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. എന്തിനാണ് ഇയാള്‍ ഈ വ്യാജ സന്ദേശം പൊലീസിന് അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.