കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ചെയ്തിരുന്ന അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന അച്ഛൻ ക്ലെയ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ചേന്ദമംഗലത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ചെറായി പാടത്ത് വെച്ചായിരുന്നു അപകടം. മഴയിൽ സ്കൂട്ടർ സ്കിഡ് ചെയ്ത് ഓട്ടോയിൽ ഇടിച്ചുവെന്നാണ് വിവരം.