Kerala News

പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു

പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു. മരണം ഹൃദയാഘാതം മൂലമാണ്.മരിച്ചത് തമിഴ് നാട് സ്വദേശി കുമാറാണ്. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി. ക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മരിച്ചത് രാമൻ ബാബു എന്ന് കരുതി മൃതദേഹം മറവ് ചെയ്തത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ പൊലീസ്. രാമൻ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടിൽ വച്ചാണ് ജീവനോടെ കണ്ടെത്തിയത്.

Related Posts

Leave a Reply