Kerala News

പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

തൃശൂര്‍: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ 97 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടി പ്രതിയുടെ വീട്ടില്‍ ട്യൂഷനു വേണ്ടി പോയിരുന്നു. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഒല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനെ സഹായിക്കാനായി ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ജോഷി സി ജോസ്, സി വി വിനീത് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

അതേസമയം, കൊല്ലത്ത് ട്യൂഷന്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.  

Related Posts

Leave a Reply