പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോഡുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്കാണ് മറിയുകയായിരുന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നു.