India News

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക

ദില്ലി: പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും. ബിജെപി നേതാവ് ഒ. രാജഗോപാൽ, ഗായിക ഉഷ ഉതുപ്പ് എന്നിവർക്കും പത്മഭൂഷൺ സമ്മാനിക്കും. ചിത്രൻ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കർഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും.

Related Posts

Leave a Reply