പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണവും പതിനാറാമത് ദൃശ്യമാധ്യമ പുരസ്കാര സമർപ്പണവും. തിക്കുറിശ്ശി ഫൗണ്ടേഷൻ നടത്തിവരുന്ന പതിനാറാമത് മാധ്യമ പുരസ്കാര സമ്മേളനം 2024 മാർച്ച് 13 ബുധനാഴ്ച (ഇന്ന് വൈകുന്നേരം) 5 മണിക്ക് കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ വി ജെ ടി ഹാളിൽ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ബേബി മാത്യു സോമതീരം അധ്യക്ഷത വഹിക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോക്ടർ എം ആർ തമ്പാൻ, ട്രാൻസ്പോർട്ട് കമ്മീഷണറും സംഗീതജ്ഞനുമായ
എസ് .ശ്രീജിത്ത് ഐപിഎസ്, ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറി ശ്രീ കെ. സുദർശനൻ തുടങ്ങിയ ബഹുമുഖ പ്രതിഭകൾ ചടങ്ങിൽ പങ്കെടുക്കും. അച്ചടി ദൃശ്യ മാധ്യമപ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച മാധ്യമപ്രവർത്തകർക്കാണ് അവാർഡ് നൽകി ആദരിക്കുന്നത്.

മാധ്യമ രംഗത്തെ സമഗ്ര സംഭാവന വിഎസ് രാജേഷ് അസോസിയേറ്റ് എഡിറ്റർ കേരളകൗമുദി, മികച്ച റിപ്പോർട്ടർ “ആരാച്ചർ ആകാൻ എം ബി എ ക്കാരനും ഡോക്ടറും ” എന്ന റിപ്പോർട്ടിന് എസ്.വി രാജേഷ് ചീഫ് റിപ്പോർട്ടർ മലയാള മനോരമ, മികച്ച ഫോട്ടോഗ്രാഫർ”Turn Down The Heat” എന്ന ഫോട്ടോയ്ക്ക് വിൻസന്റ് പുളിക്കൽ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മികച്ച ഫീച്ചർ “മണ്ണാണ് ജീവൻ ” എന്നതിന് ആർ. ഹേമലത സീനിയർ റിപ്പോർട്ടർ ദേശാഭിമാനി കൊച്ചി, മികച്ച ശാസ്ത്ര റിപ്പോർട്ടിന് “പൂണൂലിട്ട മത്സ്യത്തിന്റെ ജീൻ ഘടന” എന്നതിന് കെ.എൻ. സുരേഷ് കുമാർ സ്പെഷ്യൽ കറസ്പോണ്ടൻന്റ് കേരളകൗമുദി തൃശ്ശൂർ, മികച്ച സാമൂഹ്യ സുരക്ഷ റിപ്പോർട്ടിന് “മരണക്കെണിയിലെ മുതൽമുടക്ക്” എന്നതിന് സുനി അൽഹാദി സുപ്രഭാതം ഡെയിലി,മികച്ച ചലച്ചിത്ര റിപ്പോർട്ടർ “ചിലവ് 1000 കൂടി വരവ് 100 കോടി ” എന്നതിന് ബി. വി. അരുൺകുമാർ വെള്ളിനക്ഷത്രം, മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിംഗ് “ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസർമാർ ” എന്നതിന് അയൂബ് ഖാൻ മംഗളം ദിനപത്രം എന്നീ അവാർഡുകൾ അച്ചടി മാധ്യമ രംഗത്ത് ഉള്ളവർക്കും മികച്ച ന്യൂസ് ചാനൽ റിപ്പോർട്ടർ ടിവി, മികച്ച റിപ്പോർട്ടർ “ചൈന അതിർത്തി സൈനിക റിപ്പോർട്ടിംഗ്”, കാർഗിൽ റിപ്പോർട്ടിംഗ്” എന്നതിന് ദീപക് ധർമ്മടം 24 ന്യൂസ്,മികച്ച ന്യൂസ് റീഡർ അളക നന്ദ ഏഷ്യാനെറ്റ് ന്യൂസ്, മികച്ച കാർഷിക പരിപാടി “കൃഷിഭൂമി” കെ. മധു മാതൃഭൂമി ന്യൂസ്, മികച്ച സ്പോർട്സ് ന്യൂസ് അവതാരകൻ “സ്പോർട്സ് ടൈം” ജോയ് നായർ ജയ്ഹിന്ദ് ടിവി, മികച്ച ചലച്ചിത്ര റിപ്പോർട്ടിംഗ് ദിനു പ്രകാശ് മനോരമ ന്യൂസ് കൊച്ചി, മികച്ച ക്യാമറാമാൻ ബിച്ചു പൂവച്ചൽ കൈരളി ടിവി, മികച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിംഗ് വി. വി. വിനോദ് ന്യൂസ് 18, മികച്ച പ്രോഗ്രാം അവതാരക “കൂട്ടിന് ഒരു പാട്ട് “സംഗീത പരിപാടി സരിതാറാം ദൂരദർശൻ, മികച്ച വാർത്ത അധിഷ്ഠിത പരിപാടി “എന്റെ വാർത്ത” അഖില കൃഷ്ണൻ അമൃത ടിവി, മികച്ച ഡോക്യുമെന്ററി ഫീച്ചർ “വേർപാടുകൾ” ആർ. ബെവിൻ സാം ജീവൻ ടിവി, മികച്ച ചലച്ചിത്ര പരിപാടി “ടാക്കീസ് ടോക്ക് ” ജിതേഷ് സേതു ജനം ടിവി, മികച്ച വിജ്ഞാപന പരിപാടി, ” വിസ്കിഡ് ” അജിത് കുമാർ പ്രോഗ്രാം പ്രൊഡ്യൂസർ എ സി വി ന്യൂസ്, മികച്ച മനുഷ്യാവകാശ റിപ്പോർട്ടിംഗ് മുഹമ്മദ് ആഷിക്.കെ.എ. മീഡിയ വൺ എന്നീ അവാർഡുകൾ ദൃശ്യമാധ്യമ രംഗത്തുള്ളവർക്കും, മികച്ച ഓൺലൈൻ ചാനൽ യോഗനാദം ന്യൂസ്, മികച്ച അവതാരകൻ രജനീഷ് വി.ആർ. സൈന സൗത്ത് പ്ലസ്, മികച്ച ഓൺലൈൻ റിപ്പോർട്ടർ ശശിശേഖർ മനോരമ ഓൺലൈൻ, മികച്ച ആരോഗ്യ ക്ഷേമ വാർത്താ റിപ്പോർട്ടർ അഭിജിത്ത് ജയൻ സീ ന്യൂസ്, മികച്ച ജീവകാരുണ്യ വാർത്താ റിപ്പോർട്ടർ സരുൺ നായർ ന്യൂസ് പ്രസ്സ് കേരളം, മികച്ച ഡോക്യുമെന്ററി “കാട്ടരങ്ങ്” ഹരിശങ്കർ എസ്. വിശ്വനാഥൻ സാവി വിഷ്വൽ മീഡിയഎന്നിവർക്ക് ആണ് ഓൺലൈൻ മാധ്യമ പുരസ്കാരങ്ങൾ നൽകുന്നത്.


മലയാളത്തിന്റെ മഹാനടൻ പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അന്തരിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1995ൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഫിലിം ഗൈഡൻസ് സൊസൈറ്റി സംഘടിപ്പിച്ച ലോകസിനിമയുടെ നൂറാം ആഘോഷവേളയിൽ തിക്കുറിശ്ശിയുടെ ആഗ്രഹപ്രകാരം മോഹൻലാൽ ഉൾപ്പെടെയുള്ള ബഹുമുഖ താരങ്ങളെ സാക്ഷിയാക്കി നടികർ തിലകം ഷവലിയാർ ശിവാജി ഗണേശൻ ആണ് തിക്കുറിശ്ശി ഫൗണ്ടേഷൻ എന്ന നാമകരണം നിറഞ്ഞ സദസ്സിനു മുന്നിൽ വിളംബരം ചെയ്തത്. ഫൗണ്ടേഷന്റെ സർഗ്ഗ വേദിയായ ‘സുകുമാരകല ‘ യുടെ പേരിൽ ചലച്ചിത്ര സെമിനാറുകൾ, പഠന ക്യാമ്പുകൾ, നാടക സീരിയൽ ചലച്ചിത്രം മാധ്യമ പുരസ്കാര ചടങ്ങുകൾ,കുട്ടികളുടെ പുസ്തക പ്രകാശന വേദികൾ, തുടങ്ങിയ നിരവധി കർമ്മോത്സവ പ്രവർത്തന പദങ്ങളിലൂടെ തിക്കുറിശ്ശി ഫൗണ്ടേഷൻ മലയാള മണ്ണിൽ 24 വർഷമായി പ്രവർത്തിച്ചുവരുന്നു. തിക്കുറിശ്ശി സുകുമാരൻ ഫൗണ്ടേഷനിൽ ബി മോഹന ചന്ദ്രൻ നായർ പ്രസിഡണ്ടും, രാജൻ വി പൊഴിയൂർ സെക്രട്ടറിയും, സുരേന്ദ്രൻ കുര്യാത്തി ട്രഷററും, രാധാകൃഷ്ണൻ കറുകപ്പിള്ളി കൺവീനറും, ഡോക്ടർ പ്രഭാകരൻ പയ്യാടക്കൻ വൈസ് പ്രസിഡണ്ടും, ശശി ഫോക്കസ് ജോയിൻ സെക്രട്ടറിയും, രശ്മി ആർ ഊറ്ററ, ദിവ്യ വൈദേഹി എന്നിവർ പ്രോഗ്രാം കോഡിനേറ്ററും ആണ്.
