പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിയായ മകളോട് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് സ്റ്റാന്റിൽ രാധാകൃഷ്ണൻ എന്നയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അടിയുടെ ആഘാതത്തിൽ രാധാകൃഷ്ണൻ മൂക്കിന്റെ പാലം പൊട്ടി. അടൂർ മുണ്ടപ്പള്ളി സ്വദേശിയായ രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പോക്സോ കേസെടുത്തു.
