Kerala News

പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി.

പത്തനംതിട്ട: പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി. ബസിലുണ്ടായിരുന്ന 13 പേർക്ക് പരിക്കേറ്റു. ചേന്നംമ്പള്ളി വായനശാലക്ക് സമീപം ഇന്നലെ 3.30 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

Related Posts

Leave a Reply