അടൂർ: പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടി സ്വദേശികളായ ടോം സി വർഗ്ഗീസ്, വാഴമുട്ടം സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. കാർ ഓടിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശിനി രത്നമണി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ യുവാക്കൾ യാത്ര ചെയ്ത ബൈക്ക് പൂർണ്ണമായും തകർന്നു. അടൂരിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും അടൂരിൽ നിന്ന് കരുവാറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.