പത്തനംതിട്ടയില്‍ ബിജെപി വിട്ട കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഐഎം. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടകയായ പരിപാടിയില്‍ വച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് കാപ്പ കേസ് പ്രതി മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്. ശരണ്‍ കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണ്‍ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരണ്‍ചന്ദ്രന്‍ കഴിഞ്ഞ മാസം 23നാണ് ജയിലില്‍ നിന്നിറങ്ങിയത്.
ബിജെപിയിലായിരിക്കെ സിപിഐഎമ്മുമായി നിരവധി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടയാള്‍ കൂടിയാണ് ശരണ്‍. പ്രദേശത്ത് നിരവധി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ദിവസം സിപിഐഎമ്മിലെത്തിയത്. വിഷയത്തില്‍ സിപിഐഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.