International News

പതിമൂന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍

ന്യൂജഴ്‌സി: പതിമൂന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം. മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്‍ട്രി സ്‌കൂള്‍ അധ്യാപികയായ ലോറ കരോണാണ് അറസ്റ്റിലായത്. പതിമൂന്നുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച അധ്യാപിക കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പതിമൂന്നുകാരന്റെ കുടുംബവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം മുതലെടുത്താണ് ലോറ കരോണ്‍ കുട്ടിയെ പീഡിപ്പിച്ചത്. കരോണിന്റെ വീട്ടില്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പതിനൊന്ന് വയസ് മുതല്‍ കുട്ടിയെ കരോണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവന്നു. സഹോദരങ്ങള്‍ക്കായി പ്രത്യേകം മുറി നല്‍കിയിരുന്നെങ്കിലും കരോണിന്റെ മുറിയിലാണ് പലപ്പോഴും പീഡനത്തിനിരയായ കുട്ടിയെ താമസിപ്പിച്ചിരുന്നത്. 28 വയസ് പ്രായമുള്ളപ്പോള്‍ കരോണ്‍ പതിമൂന്നുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞുമായുള്ള ചിത്രം 2024 ഡിസംബറില്‍ കാരോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പീഡനത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഇരയുടെ പിതാവിനാണ് ആദ്യം സംശയം തോന്നിയത്. തന്റെ മകനുമായി കുഞ്ഞിനുള്ള മുഖ സാമ്യമായിരുന്നു സംശയത്തിന് കാരണമായത്. ഇതോടെ സംഭവം വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ കരോണിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഫിലാഡല്‍ഫിയിലെ വാറിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ നിന്നുള്ളയാളാണ് കാരോണ്‍.

Related Posts

Leave a Reply