Kerala News

പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു

ഇടുക്കി: പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. ഇന്ന് രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.

യന്ത്രം വൃത്തിയാക്കുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഓണാകുകയും രാജേഷിൻ്റെ തല കുടുങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ യന്ത്രം ഓഫാക്കി രാജേഷിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply