Kerala News

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അനേഷണം

കോഴിക്കോട്: മതിയായ രേഖകള്‍ നല്‍കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സംഭവം അന്വേഷിച്ച് ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടത്. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

കോഴിക്കോട് കാരശേരിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകള്‍ക്ക് മതിയായ രേഖകളുണ്ടായിട്ടും വൈദ്യുതി കണക്ഷന്‍ നല്‍കാത്ത സംഭവത്തിലാണ് നടപടി. കൂമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള വീടുകള്‍ക്കാണ് കണക്ഷന്‍ നല്‍കാത്തതായി പരാതി ഉയര്‍ന്നത്. റേഷന്‍ കാര്‍ഡില്‍ പട്ടിക വര്‍ഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കണക്ഷന്‍ നിഷേധിച്ചുവെന്നും ബി പി എല്‍ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അധികൃതര്‍ നിരസിച്ചതായും പരാതിയുണ്ട്.

Related Posts

Leave a Reply