Kerala News

പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി

പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി. തിരികെ കൊണ്ടുപോകും വഴിയായിരുന്നു ആന ഓടിയത്. ലോറി ഡ്രൈവര്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയത്. ആനയ്ക്കായി തിരച്ചില്‍ തുടരുകയാണ്. വഴിയരികിലെ കടകളും വാഹനങ്ങളും ആന തകര്‍ത്തതായി പരാതിയുണ്ട്. തിരച്ചിലിനൊടുവില്‍ തിരുനെല്ലായി അമ്പാടിന് സമീപം ആനയെ കണ്ടെത്തി. അതേസമയം പട്ടാമ്പി നേര്‍ച്ച ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഘോഷ കമ്മറ്റിക്കാര്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Related Posts

Leave a Reply